Aashwaasamaay enikk eshuvundu

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

ആശ്വാസമായ് എനിക്കേശുവുണ്ട്
ആശ്രയിപ്പാന്‍ അവന്‍ കൂടെയുണ്ട്
ആകയാല്‍ ജീവിത ഭാരംഎനിക്കില്ല
ആകുലം ഒന്നും ഇല്ല
1. കാൽവറി ക്രൂശിലെന്‍ ജീവ നാഥന്‍
കാല്‍-കരം ആണി തുളച്ച നേരം
എന്നെ ആണോര്‍ത്തതെന്നോര്‍ക്കുമ്പോള്‍ എന്നുള്ളം
കത്തുന്നു സ്നേഹാഗ്നിയാല്‍
2. സ്നേഹിച്ചു ജീവന്‍ വെടിഞ്ഞ നാഥന്‍
സ്നേഹിച്ചിടും എന്നെ നിത്യ കാലം
തന്റെ ഹൃദയത്തില്‍ വേദനയേകുന്നതൊന്നും
ഞാന്‍ ചെയ്തിടുമോ ?
3. സ്വന്ത ജനങ്ങള്‍ മറന്നീടിലും
എന്താപത്തായാലും എന്നാളിലും
എന്നെ കരുതുവാന്‍ കൈത്താങ്ങലേകുവാന്‍
എന്നും മതിയായവന്‍
4. സര്‍വാംഗ സുന്ദരന്‍ മാധുര്യവാന്‍
നാവില്ലെനിക്കിന്നു വര്‍ണ്ണിക്കുവാന്‍
നിത്യത പോരാ തന്‍ നിസ്തുല സ്നേഹത്തിൻ
ആഴം അളന്നിടുവാന്‍