Dushtanmaarin aalochana kettu thellum

Tamil Christian song lyrics in Tamil script and English letters (Tanglish).

1. ദുഷ്ടന്മാരിന്‍ ആലോചന കേട്ടു തെല്ലും നടക്കാതെ
ഭ്രഷ്ടന്മാരാം പാപികളിന്‍ വഴി നില്‍ക്കാതെ !
2. പരിഹാസം ചൊല്ലീടുന്ന മര്‍ത്യര്‍ കൂടെ ഇരിക്കാതെ
യാഹിന്‍ വചനത്തില്‍ എന്നും മോദിച്ചീടുന്നോന്‍ !
3. ദൈവത്തിന്‍ പ്രമാണങ്ങളെ രാപ്പകല്‍ ധ്യാനിച്ചീടുന്ന
ദൈവ-ഭയം ഉള്ള മര്‍ത്യന്‍ അതി ഭാഗ്യവാന്‍ !
4. ആറ്റിന്നരികത്തു നട്ട തല്‍സമയേ ഫലം നല്‍കും
ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങള്‍ പോലെ !
5. അവന്‍ ചെയ്യും കാര്യമെല്ലാം സഫലമായ് തീര്‍ന്നിടുമേ
ദൈവം അവന്‍ കൂടെയുണ്ട് സഹായമായി !
6. ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിര്‍പോലെ
പിന്നീടാരും അവര്‍ സ്ഥലം കാണുകയില്ല !
7. ദുഷ്ടന്മാരോ ന്യായാസനേ നിവിര്‍ന്നു നില്‍ക്കുമോ? ഇല്ല !
പാപികളോ നീതിമാന്റെ സഭയില്‍ വരാ !
8. ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു
ദുഷ്ടന്മാരിന്‍ വഴികളോ നാശകരമേ !
9. ജീവന്റെ പുസ്തകമതില്‍ പെരുള്ളോര്‍ എല്ലാരും ധന്യര്‍ !
അല്ലാത്തവര്‍ വീണിടുമേ തീപ്പോയ്കയതില്‍ !