Enne thedi vannu enne Lyrics

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

എന്നെ തേടി വന്നു എന്നെ വീണ്ടെടുത്തവൻ
തന്റെ പാദപീഠത്തിൽ നിർത്തിയോനാവാൻ
എന്നുമെന്നും ഞാനങ്ങെ പാടീടുമേ
എന്റെ പ്രാണനാം യേശുവേ
ആർത്തീടും ഞാനെന്നും പാടീടും ഞാൻ
തിരുപാദ സന്നിധാനത്തിൽ
ആർത്തീടും ഞാനെന്നും പാടീടും ഞാൻ
കർത്തൃപാദ സന്നിധാനത്തിൽ
1 എന്റെ യേശു എന്നുമെന്റെ ആശ്രയം
അസാധ്യങ്ങളെ സാധ്യമാക്കുന്നോൻ
എന്നെ തിരഞ്ഞെടുത്ത തൻ സ്നേഹത്തിൻ മുൻപിൽ
എന്നെ ഞാൻ നൽകീടുന്നേ
(ആർത്തീടും)
2 ചെങ്കടൽ എൻ മുൻപിലുയർന്നാൽ
അതിൻ നടുവിൽ വഴി തുറക്കും
നിത്യതയോളം എന്നെ പുലർത്തീടുവാൻ
എന്റെ ദൈവം ശക്തനല്ലോ
(ആർത്തീടും)
3 കൂടാരമാം ഭൗമഭവനം
വിട്ടു ഞാൻ പറന്നീടും വേഗം
കൈപ്പണിയല്ലാത്ത നിത്യഭവനം
കാന്തനെനിക്കായ് ഒരുക്കുന്നേ
(ആർത്തീടും)