രാജാധി രാജൻ രാവിൻ നിലാവിൽ – Rajaathi Rajan Ravin Nilaavil

Collections
Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

രാജാധി രാജൻ രാവിൻ നിലാവിൽ
കാലിത്തൊഴുത്തിൽ പിറന്നിതാ
താരാഗണങ്ങൾ താരാട്ടു പാടാൻ
വിണ്ണിന്റെ വാതിൽ തുറന്നിതാ
CH. മഞ്ഞുവീഴും പുൽക്കുടിലിൽ
കണ്ണുചിമ്മി ഉണ്ണിഈശോ
ഉമ്മവെക്കാൻ ഓടിയെത്താം യേശുനാഥനെ
നെഞ്ചിനുള്ളിൽ കൂടൊരുക്കാം
കണ്മണിക്കായി മോദമോടെ
ദൈവപുത്രൻ രക്ഷകനായി ജാതനായിതാ
നീലനിലാവിൽ അമ്മതൻ മടിയിൽ
പുഞ്ചിരിതൂകി പൈതലാമീശോ
ഇടയൻമാരോ ചാരെയണഞ്ഞു
പാരിൻ നാഥനെ കണ്ടുവണങ്ങി
മിന്നി മിന്നി താരകങ്ങൾ കാവലായിനിന്നിടുന്നു
ഉണ്ണി നീ പുൽക്കൂട്ടിൽ
മെല്ലെ ചായുറങ്ങൂ
രാരീരം പാടിടാം
ക്രിസ്മസ് രാവതിൽ. …..
ബേതലഹേമിൻ താഴ്‌വാര തന്നിൽ
മഞ്ഞിൻ കുളിരിൽ പെയ്തൊരു പുണ്യം
സ്നേഹം പൊതിയും സമ്മാനങ്ങൾ
പൈതലിനായി ജ്ഞ്ഞാനികളേകി
മാലാഖമാർ പാടിടുന്നു
ആനന്ദ കീർത്തനം
ഉണ്ണീശോ വന്നണയൂ
ഞാനും കാത്തിരിപ്പൂ
സ്നേഹമായി പുൽകിടാം
ഹൃത്തിൻ കൂട്ടിലായി.