സ്നേഹം കൊണ്ടൊരു വീടു പണിയാം – sneham kondoru veetu paniyaam

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

സ്നേഹം കൊണ്ടൊരു വീടു പണിയാം
ദൈവസ്നേഹം കൊണ്ടൊരു വീടുപണിയാം
ദൈവം സ്ഥാപിച്ച തിരുകുടുംബം പോൽ
സ്നേഹം കൊണ്ടൊരു വീടു പണിയാം
ദൈവത്തോടനുവാദം ചോദിക്കേണം
ദൈവത്തിന്റെ ഹിതം തിരിച്ചറിയേണം
ദൈവത്തിൽ ദൃഢമായ വിശ്വാസത്താലെ
അടിത്തറ നന്നായ് പണിയേണം
ത്യാഗത്തിന്റെ ഭിത്തികൾ ഉയർത്തേണം
ക്ഷമകൊണ്ടു മേൽക്കൂര ഒരുക്കേണം
പരസ്‌പരസ്നേഹത്തിന്റെ വെട്ടം
നിറയ്ക്കാൻ വാതായനങ്ങൾ തുറക്കേണം
വീടിനു മോടി പകർന്നീടുവാൻ
വിശുദ്ധിതൻ വെൺചായം പൂശണം
പരിശുദ്ധാത്മാവിൻ ദാനഫലങ്ങൾ
തൻ തിരിനാളം വീട്ടിൽ പ്രകാശിക്കണം
എളിമതൻ അങ്കണം പണിയേണം
സഹനത്തിൻ മണലതിൽ വിരിച്ചിടേണം
വീടിൻ്റെയുള്ളിലും മുറ്റത്തും തൊടിയിലും
പ്രാർത്ഥനാ സൗരഭ്യമൊരുക്കേണം.