Swargathil orukkunnundoru veedu

Tamil Christian song lyrics in Tamil script and English letters (Tanglish).

Swargathil orukkunnundoru veedu – സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്
Malayalam Lyrics
സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്
കൈകൊണ്ട് പണിയാത്ത ഒരു വീട്
മുത്തുകളാൽ അത് നിർമ്മിതമാം
തങ്കത്തെരുവീഥി അവിടെയുണ്ട്
മുത്തുകളാൽ അത് നിർമ്മിതമാം
തങ്കത്തെരുവീഥി അവിടെയുണ്ട്
സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്
ബോംബുകളാൽ അതു തകരുകില്ല
ഭൂകമ്പത്താൽ അതു താഴുകില്ല
കുഞ്ഞാടാം യേശുവിൽ സ്ഥാപിതമാം
ഒരുനാളും ഇനി അതു തകരുകില്ല
കുഞ്ഞാടാം യേശുവിൽ സ്ഥാപിതമാം
ഒരുനാളും ഇനി അതു തകരുകില്ല
സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്
ജാതീയ വഴക്കുകൾഅവിടെയില്ല
മത്സര ചിന്തകൾ ഒന്നുമില്ല
അധികാര മോഹങ്ങൾ കാണ്മാനില്ല
വ്യാകുല ചിന്തയും ലേശം ഇല്ല
അധികാര മോഹങ്ങൾ കാണ്മാനില്ല
വ്യാകുല ചിന്തയും ലേശം ഇല്ല
സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്
യേശു വേഗം വരാറായല്ലോ
ആ സ്വർഗ്ഗ വീട്ടിൽ നാം ചേർന്നിടുവാൻ
യേശുവിനായ് തന്നെ ജീവിച്ചിടാൻ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കാം
യേശുവിനായ് തന്നെ ജീവിച്ചിടാൻ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കാം
സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്
കൈകൊണ്ട് പണിയാത്ത ഒരു വീട്
മുത്തുകളാൽ അത് നിർമ്മിതമാം
തങ്കത്തെരുവീഥി അവിടെയുണ്ട്
മുത്തുകളാൽ അത് നിർമ്മിതമാം
തങ്കത്തെരുവീഥി അവിടെയുണ്ട്
സ്വർഗ്ഗത്തിൽ ഒരുക്കുന്നുണ്ടൊരു വീട്