Tamil Christian song lyrics in Tamil script and English letters (Tanglish).

കഴിഞ്ഞകാലം തിരിഞ്ഞുനോക്കുമ്പോൾ
എന്നേ നടത്തി നീ അതിശയമായി
പിരിയാതെന്നും കൂടിരുന്നു
ഇത്രത്തോളം കൊണ്ടുവന്നു
ഇതുവരെ നടത്തിയോനേ
ഇന്നും ജീവിക്കുനോനെ
യേശു ജീവിക്കുന്നതാൽ
ഞാൻ എന്നും ജീവിക്കും
എൻ നാളെ അവൻ കർണങ്ങളിലാ
ഭയമില്ലെനിക്കിനി ആകുലമില്ലിനി
എന്തെന്നാൽ യേശു കൂടെയുണ്ട്
എല്ലാ നാളും എൻ കൂടെയുണ്ട്
സാദ്ധ്യതകൾ അസ്തമിച്ചാലും
പ്രതീക്ഷകൾ എല്ലാം ഇല്ലാതായാലും
വഴി ആകുന്നവൻ മുൻപേ നടന്നു
വഴികളെല്ലാം എനിക്കായി തുറന്നു
എന്നേ നടത്തുന്നോനെ
ഇന്നും ജീവിക്കുന്നോനെ
എൻ ഭയത്താലല്ല
എൻ കഴിവാലല്ല
ആത്മവിൻ ശക്തിയാൽ
ഞാൻ എന്നും ജീവിക്കും