Vandanam Ponneshu Nadha

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

വന്ദനം പൊന്നേശു നാഥാ
നിന്റെ കൃപയ്ക്കായ് എന്നുമെ
ഇന്നുഷസ്സിൻ പ്രഭ കാൺമതിനായ്
തന്ന കൃപയോർത്തിതാ വന്ദനം;- വന്ദനം…
പോയ രാവിൽ എന്നെ കാവൽ ചെയ്ത
നായകനേ നന്ദിയായ്-വന്ദനം;- വന്ദനം…
ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം
ചേർന്നു ജീവിക്കേണം ഞാൻ-വന്ദനം;- വന്ദനം…
ഇന്നു നിന്റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക-വന്ദനം;- വന്ദനം…
നിൻമുഖത്തിലുള്ള ദിവ്യകാന്തി
എന്മേൽ ശോഭിക്കേണമേ-വന്ദനം;- വന്ദനം…
അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കണം-വന്ദനം;- വന്ദനം…