vinnin adhipan Lyrics

Collections
Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

വിണ്ണിൻ അധിപൻ മണ്ണിൻ ഒളിയായ്
ബേതലേം പുൽക്കൂട്ടിൽ ജാതനായി…..
ആഹാ..ഹാ സ്വർഗ്ഗീയ സൈന്യം ആർത്തു പാടി
സ്വർലോക രാജനു സ്തുതി ഗീതം
പൊൻ താരകം കിഴക്കുദിച്ചു…
അന്ന് വിദ്വാന്മാർ അനുഗമിച്ചു….
യൂദ – രാജനായി ജാതനായ ഉണ്ണിയെ വണങ്ങിടുവാൻ….. (വിണ്ണിൻ അധിപൻ )
ആട്ടിടയർ അജങ്ങൾ തൻ കാവലായ്
മഞ്ഞുതിരും രാവിൽ പാർക്കവേ
അരികിലായ് നിന്നു ദൂതനും
തേജസ്സും മിന്നി തിളങ്ങിയല്ലോ
ഭയപ്പെടേണ്ട മഹാ സന്തോഷം
ദൂതൻ അരുളിടുന്നു
ദൈവ പ്രസാദമുള്ള മാനവർക്ക്
ശാന്തിയേകിടുന്നു…….. ( വിണ്ണിൻ )
ഏഴകൾക്ക് തോഴനായി പ്രിയനിവൻ
പാപികൾക്ക് മോചകനായ് യേശുനാഥൻ
മേദിനിയിൽ മാനവർക്ക് രക്ഷകനായ്
മേരി സുതൻ ഭൂവിതിൽ പിറന്നുവല്ലോ…
ലോകരെല്ലാം സ്നേഹ ഗീതികൾ പാടിടും സുദിനാമിതാ
ഈ പാരിടം പറുദീസയാക്കും സന്തോഷ സുദിനമിതാ…… (വിണ്ണിൻ അധിപൻ )
vinnin adhipan Lyrics in English